ഗുജറാത്തിനെ എറിഞ്ഞിട്ട് ചരിത്രം തിരുത്തി കേരളം: രഞ്ജി സെമിയിൽ കേരളത്തിന് എതിരാളി വിദർഭ ; കപ്പ് സ്വപ്നം കണ്ട് മലയാളിപ്പട
സ്പോട്സ് ഡെസ്ക്
വയനാട്: കൃഷ്ണഗിരിയിലെ പുതുപുത്തൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊടുങ്കാറ്റായി കേരളത്തിന്റെ പേസ് പട ആഞ്ഞടിച്ചപ്പോൾ ഗുജറാത്തിനെ കടപുഴക്കി ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ സെമിയിലെത്തി.
വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശക്തരായ ഗുജറാത്തിനെ 113 റണ്‍സിനു തകര്‍ത്താണ് കേരളത്തിന്റെ ചരിത്ര വിജയം. വെറും 81 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തിയാണ് കേരളം വിജയം ആഘോഷിച്ചത് . അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും 4 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറും ചേര്‍ന്നാണ് ഗുജറാത്തിനെ കശാപ്പു ചെയ്തത്. 31.3 ഓവറിലാണ് മൂന്ന് ഇന്ത്യൻ താരങ്ങൾ അടങ്ങിയ ഗുജറാത്തിനെ കേരളം കെട്ടുകെട്ടിച്ചത്. സ്കോര്‍ കേരളം-185, 171. ഗുജറാത്ത്-162, 81.
198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനെ ബേസിലും സന്ദീപും ചേര്‍ന്ന് പിടിച്ചു കെട്ടുകയായിരുന്നു. പാർത്ഥിവ് പട്ടേലും , പീയൂഷ് ചൗളയും , വിപുൽ ഷായും അടങ്ങുന്ന ഇന്ത്യൻ ടീം അംഗങ്ങളെയാണ് കേരളം എറിഞ്ഞ് വീഴ്ത്തിയത്. രണ്ടാം ഇന്നിംഗ്സിൽ 210 റണ്ണായിരുന്നു ഗുജറാത്തിന്റെ വിജയ ലക്ഷ്യം. പോരാട്ട വീര്യത്തോടെ പന്തെറിഞ്ഞ കേരള ബൗളർമാരാണ് കേരള വിജയം അനായാസമാക്കിയത്.