കേരള സർവകലാശാല വിസി ചുമതല ഒഴിയുന്നതിന് തൊട്ടുമുന്നേ കടുത്ത നടപടിയെടുത്ത് സിസ തോമസ്; രജിസ്ട്രാര്‍ പദവിയില്‍ അനില്‍കുമാറിന് വിലക്ക് പ്രഖ്യാപിച്ച്‌ കത്ത് നല്‍കി; ഓഫീസ് ഉപയോഗിക്കുന്നതില്‍ അടക്കം വിലക്ക്

Spread the love

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പോരിനിടെ കടുത്ത നടപടിയുമായി വൈസ് ചാൻസലർ സിസ തോമസ്.

പദവിയില്‍ തുടരരുത് എന്നു കാണിച്ച്‌ രജിസ്ട്രാർ കെ എസ്‌ അനില്‍കുമാറിന് കത്ത് നല്‍കി.
സസ്പെൻഷനില്‍ ആണെന്ന് ഓർമിപ്പിക്കുന്ന കത്തില്‍ ഓഫീസ് ഉപയോഗിക്കുന്നതില്‍ അടക്കം വിലക്കും ഉണ്ട്.

രജിസ്ട്രാറെ ഗവർണർ മാറ്റും എന്നായിരുന്നു സൂചന എങ്കിലും ആദ്യ നടപടി എന്ന നിലക്കാണ് വി സിയുടെ നീക്കം. രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് ഇത് വരെ വി സി അംഗീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രജിസ്ട്രാറുടെ ചുമതല വിസി മിനി കാപ്പന് നല്‍കി എങ്കിലും കഴിഞ്ഞ രണ്ട് ദിവസവും അനില്‍ കുമാർ ഓഫീസില്‍ എത്തിയിരുന്നു. വി സിയുടെ നടപടി അനില്‍ കുമാറും സിൻഡിക്കേറ്റും അംഗീകരിച്ചിട്ടുമില്ല. കേരള വി സിയുടെ അധിക ചുമതല ഒഴിയുന്നതിന്‍റെ അവസാന മണിക്കൂറുകളിലാണ് സിസ തോമസിന്റെ നടപടി എന്നതും ശ്രദ്ധേയമായി. ഇന്ന് മുതല്‍ വിസി മോഹൻ കുന്നുമ്മല്‍ തിരിച്ചെത്തും.