video
play-sharp-fill
കേരളവര്‍മ യൂണിയൻ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള റീക്കൗണ്ടിംഗില്‍ ശ്രീക്കുട്ടന് നിരാശ; എസ്‌എഫ്‌ഐക്ക് വിജയം; അനിരുദ്ധൻ ജയിച്ചത് മൂന്നുവോട്ടുകള്‍ക്ക്.

കേരളവര്‍മ യൂണിയൻ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള റീക്കൗണ്ടിംഗില്‍ ശ്രീക്കുട്ടന് നിരാശ; എസ്‌എഫ്‌ഐക്ക് വിജയം; അനിരുദ്ധൻ ജയിച്ചത് മൂന്നുവോട്ടുകള്‍ക്ക്.

സ്വന്തം ലേഖിക 

തൃശൂര്‍: കേരള വര്‍മ കോളേജ് യൂണിയൻ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലെ റീക്കൗണ്ടിംഗില്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധൻ മൂന്നു വോട്ടുകൾക്ക് ജയിച്ചു . കെഎസ്‌യു ചെയര്‍മാൻ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജിയിന്മേൽ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണിയത്.

 

റീക്കൗണ്ടിങ്ങില്‍ കെ.എസ്.അനിരുദ്ധിന് 892 വോട്ടും കെഎസ്‌യു സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു. നേരത്തെ, കെ.എസ്. അനിരുദ്ധൻ റീകൗണ്ടിംഗില്‍ 11 വോട്ടിനു ജയിച്ചെന്നായിരുന്നു പ്രഖ്യാപനം.പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ റീകൗണ്ടിങ്ങില്‍ ലീഡ് മൂന്നു വോട്ടായി കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

രാവിലെ ഒൻപതിന് പ്രിൻസിപ്പലിന്റെ ചേംബറില്‍ ആണ് വോട്ടെണ്ണല്‍ തുടങ്ങിയത്. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തിരഞ്ഞെടുപ്പ്.

 

കോളേജില്‍ എസ്.എഫ്.ഐയുടെ 41 വര്‍ഷത്തെ ചരിത്രം തിരുത്തി ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ വിജയിച്ചിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്‌എഫ്‌ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്

 

തുടര്‍ന്ന് എസ്‌എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് നടത്തുകയും അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

 

ഇടത് അദ്ധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു കെ എസ് യുവിന്റെ ആരോപണം. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വോട്ടെണ്ണല്‍ അട്ടിമറിക്കാൻ ഇടപെട്ടെന്നും കെഎസ്‌യു കുറ്റപ്പെടുത്തിയിരുന്നു