video
play-sharp-fill

കേരള വര്‍മ കോളേജില്‍ റീക്കൗണ്ടിംഗ് ഇന്ന്; നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും

കേരള വര്‍മ കോളേജില്‍ റീക്കൗണ്ടിംഗ് ഇന്ന്; നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും

Spread the love

തൃശൂര്‍: കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗ് ഇന്ന് നടക്കും.

കെഎ‍സ്‍യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്.

രാവിലെ ഒൻപതിന് പ്രിൻസിപ്പലിന്റെ ചേംബറില്‍ ആണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തിരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്‌എഫ്‌ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് എസ്‌എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഇടത് അദ്ധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു കെ എസ് യുവിന്റെ ആരോപണം. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്‍യു കുറ്റപ്പെടുത്തിയിരുന്നു.