
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെതിരെ നടപടി.
വിസി പിരിച്ചുവിട്ട യോഗത്തില്‍ പങ്കെടുത്തതിന് ജോയിന്റ് രജിസ്ട്രാർ സ്ഥാനത്തുനിന്ന് ഹരികുമാറിനെ നീക്കി.
അഡ്മിനിസ്ട്രേഷൻ ജോയിന്റ് രജിസ്ട്രാർ സ്ഥാനത്തുനിന്ന് അക്കാദമിക് വിഭാഗത്തിലേക്കാണ് മാറ്റിയത്. വിസിയുടെ അനുമതിയില്ലാതെ സസ്പെൻഷനിലായിരുന്ന രജിസ്ട്രാർക്ക് ഹരികുമാർ ചുമതല കൈമാറിയെന്ന് കാണിച്ചാണ് നടപടി.
നിലവില്‍ മിനി കാപ്പനാണ് രജിസ്ട്രാറുടെ ചുമതല നല്‍കിയിരിക്കുന്നത്. ഹേമ ആനന്ദിന് ഭരണവിഭാഗം ചുമതലയും നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിൻഡിക്കേറ്റ് യോഗത്തിലെ സംഭവവികാസങ്ങളില്‍ വിസി ഡോ.സിസാ തോമസ്, ഹരികുമാറിനോട് വിശദീകരണം തേടിയിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക് മുൻപ് വിശദീകരണം നല്‍കാനാണ് നിർദ്ദേശിച്ചിരുന്നത്.
എന്നാല്‍ ഹരികുമാർ വിശദീകരണം നല്‍കാതെ അവധിയില്‍ പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് ജോയിന്റ് രജിസ്ട്രാറെ മാറ്റിയത്.