‘വിദ്യാര്‍ത്ഥികളെ തേടി എൻഐഎ വരുമെന്ന് ഭീഷണിപ്പെടുത്തുന്നു’; കേരള സര്‍വകലാശാല വിസിക്കെതിരെ എസ്‌എഫ്‌ഐ

Spread the love

തിരുവനന്തപുരം: കേരള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മലിനെതിരെ എസ്‌എഫ്‌ഐ.

കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്മെന്‍റിലെ സെമിനാര്‍ വിലക്കിയ സംഭവത്തിലാണ് വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വിസി നല്‍കേണ്ടതില്ലെന്നും ഡോ. മോഹൻ കുന്നുമ്മല്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു.

വിദ്യാർത്ഥികളെ തേടി എൻഐഎ വരുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഭീഷണിപ്പെടുത്തിയാല്‍ തിരിഞ്ഞോടും എന്നാവും ആർഎസ്‌എസ് ചരിത്രം. വിസിക്ക് രാഷ്ട്രീയ കാര്യങ്ങളിലാണ് കൂടുതല്‍ താല്‍പര്യം. ആര്‍എസ്‌എസ് രാഷ്ട്രീയം പറയാനാണ് താത്പര്യം. ഇതിനെ ഏതുവിധേനയും ചെറുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളെ രാജ്യവിരുദ്ധർ എന്ന് വിളിച്ച പ്രസ്താവന വിസി പിൻവലിക്കണം. ആർഎസ്‌എസിനെതിരെ സംസാരിച്ചാല്‍ രാജ്യവിരുദ്ധരാക്കുന്ന വേല കയ്യില്‍ വെച്ചാല്‍ മതി. സംസ്ഥാനത്തെമ്പാടും കേരള വിസിയുടെ കോലം കത്തിക്കും.