
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ റജിസ്ട്രാർ കെ എസ് അനില്‍ കുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വിസിക്ക് അധികാരമില്ലെന്ന് സിൻഡിക്കേറ്റ്.
സർവകലാശാലയിലെ ഏതൊരു വസ്തുവിന്‍റെയും നിയന്ത്രണാധികാരം സിൻഡിക്കേറ്റിനാണെന്ന് ചട്ടങ്ങള്‍ നിരത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കി.
സസ്പെൻഡ് ചെയ്ത റജിസ്ട്രാർ അനില്‍ കുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാനും താക്കോല്‍, താത്കാലിക ചുമതല വഹിക്കുന്ന മിനി കാപ്പനെ ഏല്‍പ്പിക്കാനും വിസി മോഹനൻ കുന്നുമ്മല്‍ ഇന്നലെ നിർദേശം നല്‍കിയിരുന്നു. റജിസ്ട്രാർ ഓഫീസില്‍ പ്രവേശിക്കുന്നത് തടയണമെന്നത് ഉള്‍പ്പെടെ വിസിയുടെ മുൻ നിർദേശങ്ങളോടും ഉദ്യോഗസ്ഥർ മുഖം തിരിച്ചതിനാല്‍, ഈ ഉത്തരവും നടപ്പാകാനിടയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഔദ്യോഗിക വാഹനത്തില്‍ തന്നെ അനില്‍ കുമാർ സർവകലാശാലയില്‍ എത്തിയേക്കും. അതിനിടെ കേരള സർവകലാശാലയിലെ അക്രമ സമര പ്രതിഷേധങ്ങള്‍ക്കെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗം പിഎസ് ഗോപകുമാർ നല്‍കിയ ഹർജി ഹൈക്കോടതി പരിഗണിക്കും.