പ്രതികാര നടപടികള്‍ തുടര്‍ന്ന് വി സി..! രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി യോഗം വിളിച്ചു; ‘രജിസ്ട്രാര്‍ ഇൻ ചാര്‍ജ്’ ആയി യോഗത്തില്‍ പങ്കെടുത്ത് മിനി കാപ്പൻ

Spread the love

തിരുവനന്തപുരം: കേരള യൂണിവേ‍ഴ്സിറ്റി രജിസ്ട്രാർ കെ എസ് അനില്‍കുമാറിനെതിരെയുള്ള വി സി മോഹനൻ കുന്നുമ്മലിന്‍റെ പ്രതികാര നടപടികള്‍ തുടരുന്നു.

video
play-sharp-fill

രജിസ്ട്രാറായ അനില്‍കുമാറിനെ ഒഴിവാക്കി വി സി യോഗം വിളിച്ചു. ഓണ്‍ലൈൻ ആയാണ് കേരള സർവകലാശാലയുടെ സെൻറർ ഫോർ ഗ്ലോബല്‍ അക്കാദമിയുടെ യോഗം ചേർന്നത്.

‘രജിസ്ട്രാർ ഇൻ ചാർജ്’ എന്ന നിലയ്ക്ക് മിനി കാപ്പൻ പങ്കെടുത്തതായാണ് വിവരം. 93 വിദേശ വിദ്യാർത്ഥികള്‍ക്ക് കേരള യൂണിവേ‍ഴ്സിറ്റിയില്‍ പ്രവേശനം നല്‍കാൻ യോഗത്തില്‍ തീരുമാനവുമെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ കെ എസ് അനില്‍കുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വി സി മോഹനൻ കുന്നുമ്മല്‍ നിർദ്ദേശം നല്‍കിയിരുന്നു. വാഹനം സർവകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാൻ ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കും അറിയിപ്പ് നല്‍കുകയായിരുന്നു.