കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് വിസിയുടെ അടുത്ത പ്രഹരം; ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതില്‍ വിലക്ക്; വണ്ടി ഗ്യാരേജിലേയ്ക്ക് മാറ്റാൻ നിര്‍ദ്ദേശം

Spread the love

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. മോഹൻ കുന്നുമ്മലും റജിസ്ട്രാർ ഡോ കെഎസ് അനില്‍കുമാറും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്.

video
play-sharp-fill

റജിസ്ട്രാർക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയിരുന്ന വാഹനം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് വിസി ഉത്തരവിറക്കി. കാർ സർവകലാശാല ഗാരേജിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർവകലാശാലയില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിസിയും റജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങള്‍ ആരംഭിച്ചത്. ഈ സംഭവത്തിനു പിന്നാലെ റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് പുതിയ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറുടെ പക്കല്‍ നിന്ന് കാറിന്റെ താക്കോല്‍ വാങ്ങി മിനി കാപ്പനെ ഏല്‍പ്പിക്കാനും തുടർന്ന് വാഹനം സർവകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാനുമാണ് ഉത്തരവില്‍ പറയുന്നത്.