കേരള സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭം തടയണമെന്ന് പൊതുതാൽപര്യ ഹർജി; സുരക്ഷ ഉറപ്പാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകണമെന്നാവശ്യം

Spread the love

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭം തടയണമെന്ന് ഹൈകോടതിയിൽ ഹർജി.സർവ്വകലാശാലിയെ സമരക്കാർ യുദ്ധക്കളമാക്കിയെന്നാണ് ആക്ഷേപം.പൊതു താൽപര്യ ഹർജിയുമായി എറണാകുളം സ്വദേശിയാണ് കോടതിയെ സമീപിച്ചത്..

video
play-sharp-fill

സുരക്ഷ ഉറപ്പാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകണം എന്നാണ് ആവശ്യം.വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ സമരക്കാർ നിഷേധിക്കുന്നു.ക്യാമ്പസിനകത്തെ തുടർച്ചയായ സമരങ്ങൾ 2017ലെ കോടതി ഉത്തരവിന്റെ ലംഘനമൊന്നും ഹർജിക്കാരൻ ആരോപിച്ചു.ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.എസ്എഫ്ഐ, എ ഐ എസ് എഫ്, കെ എസ് യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകളെ  എതിർകക്ഷിയാക്കിയാണ് ഹർജി