
സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സഹായമൊരുക്കുന്നു. ടൂറിസം വകുപ്പിന്റെ കേരള ഉത്തരവാദിത്ത ടൂറിസം (ആർടി) മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
ഇങ്ങനെ രജിസ്റ്റർ ചെയ്ത വനിതാ യൂണിറ്റുകൾക്ക് സംരംഭകത്വ വികസനത്തിനും വനിതാ സംരംഭങ്ങൾക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായത്തിനും , കൂടാതെ ഫ്രഷ് അപ്പ് ഹോംസ്, വനിതാ ആർടി ക്ലബ് തുടങ്ങിയ സംരംഭങ്ങൾക്കുമാണ് സാമ്പത്തിക സഹായം ലഭ്യമാകുക. സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.