
തിരുവനന്തപുരം: ‘കേരളം അടിപൊളിയാണ്, ഇവിടുന്ന് പോകാൻ തോന്നുന്നില്ല’! കേരളാ ടൂറിസത്തിന്റെ സമൂഹമാധ്യമ പേജുകളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തിരിക്കുന്ന ബ്രിട്ടിഷ് യുദ്ധവിമാനമാണ്.
സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതാണ്. ഇതിനിടെ വിമാനത്തെ ടുറിസം വകുപ്പ് പരസ്യത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇവിടെ നിന്നും പോകാൻ തോന്നുന്നില്ലെന്നും എല്ലാവർക്കും കേരളം
റെകമെന്റ് ചെയ്യുന്നുവെന്നും വിമാനം പറയുന്ന രീതിയിലാണ് പരസ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമൂഹ മാധ്യമങ്ങളില്‍ പരസ്യം ശ്രദ്ധനേടിയതോടെ മലയാളികളുടെ കമന്റുകളും പുറകെ എത്തി. ”ഇനിയിപ്പോള്‍ F35 ന് ഒരു ആയുർവേദ തിരുമ്മലും പിഴിച്ചിലും നടത്തി പറത്തി വിടാൻ നോക്കൂ…”, ”ഡേയ്…മുതലെടുക്കുവാണോ?”എന്നിങ്ങനെ രസകരമായ കമന്റുകള്‍ പരസ്യത്തെ വൈറലാക്കി.
യുകെയുടെ അഞ്ചാംതലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ് ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നടക്കുന്നത്. എച്ച്‌എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്നു പറന്നുയര്‍ന്ന ബ്രിട്ടിഷ് നാവിക സേനയുടെ 110 മില്യണ്‍ ഡോളര്‍ വില വരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.