‘ബ്രേക്ക് എടുക്കണമെങ്കില്‍ കിറ്റ്‌കാറ്റ് കഴിക്കണമെന്നില്ല, കേരളത്തിലേക്ക് വരൂ’, വെറൈറ്റി പരസ്യവുമായി കേരള ടൂറിസം

Spread the love

തിരുവനന്തപുരം: പോളണ്ടിലേക്ക് കയറ്റിയയച്ച കിറ്റ്കാറ്റ് ചോക്ളേറ്റ് കാണാതായെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. 12 ടണ്‍ കിറ്റ്‌കാറ്റ് ചോക്ളേറ്റാണ് കാണാതെ പോയിരിക്കുന്നത്. ഇറ്റലിയിലെ ചോക്‌ളേറ്റ് നിർമ്മാണ കേന്ദ്രത്തില്‍ നിന്ന് പോളണ്ടിലേക്ക് ട്രക്കില്‍ കൊണ്ടുപോകും വഴിയാണ് ചോക്ളേറ്റ് നഷ്‌ടമായത്. ഇതോടെ ഈസ്റ്റർ സീസണില്‍ പോളണ്ടില്‍ കിറ്റ്കാറ്റ് ക്ഷാമമുണ്ടാകുമെന്ന് നിർമ്മാതാക്കളായ നെസ്‌ലെ കമ്പനി അറിയിച്ചു. ഇപ്പോള്‍ ഈ കിറ്റ്‌കാറ്റ് ക്ഷാമത്തെ രസകരമായ രീതിയില്‍ ഉപയോഗിച്ചിരിക്കുകയാണ് കേരള ടൂറിസത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടില്‍.

video
play-sharp-fill

 

കേരള ടൂറിസം സോഷ്യല്‍ മീഡിയ പേജിലാണ് രസകരമായ പരസ്യം വന്നത്. ഔദ്യോഗിക പ്രസ്‌താവന എന്ന പേരില്‍ നല്‍കിയിരിക്കുന്ന പോസ്റ്റില്‍ കിറ്റ്‌കാറ്റ് ഷിപ്‌മെന്റ് കാണാതായതായി അറിഞ്ഞെന്നും കേരളത്തിലെവിടെയും അത് കണ്ടെത്തിയില്ലെന്നും അതുകൊണ്ട് കേരളത്തിലത് എത്തിയിട്ടില്ലെന്നും തമാശരൂപത്തില്‍ പറയുന്നുണ്ട്.

മാത്രമല്ല ശരിയായ ബ്രേക്ക് എടുക്കാൻ തോന്നുന്നുവെങ്കില്‍ കേരളത്തിലേക്ക് പോന്നോളൂ എന്ന് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. പോസ്റ്റിന് സമൂഹമാദ്ധ്യമങ്ങളില്‍ രസകരമായതും കൗതുകകരമായതുമായ കമന്റുകള്‍ ധാരാളം വന്നുകഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group