അന്താരാഷ്ട്ര പുരസ്കാരം നേടി കേരള ടൂറിസം ;ടി.ഒ.എഫ് ടൈഗേർസിന്റെ സാംഗ്ച്വറി ഏഷ്യ പുരസ്കാരം ആണ് കേരള ടൂറിസത്തിന് ലഭിച്ചത്

Spread the love

തിരുവനന്തപുരം: സുസ്ഥിര വന്യജീവി വിനോദസഞ്ചാര മേഖലയിലെ നൂതന പദ്ധതികള്‍ക്കുള്ള ടി.ഒ.എഫ് ടൈഗേർസിന്റെ സാംഗ്ച്വറി ഏഷ്യ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയില്‍ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികള്‍ക്ക് ലണ്ടൻ ട്രാവല്‍ മാർട്ടില്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങള്‍ കേരളത്തെ തേടിയെത്തിയത്.

വന്യജീവി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ആശയങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികള്‍ എന്നീ ഘടകങ്ങളാണ് കേരളത്തെ ഈ നേട്ടത്തിനു അർഹമാക്കിയത്. ദല്‍ഹിയിലെ ബിക്കാനീർ ഹൗസില്‍ നടന്ന ചടങ്ങില്‍ കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി.

കേരളത്തിൻ്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികള്‍ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് റിയാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കേരളം അന്താരാഷ്ട്ര തലത്തില്‍ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group