
ഉമൈക്കോണ്: ലോകത്ത് ഏറ്റവും തണുപ്പുള്ള സ്ഥലം എന്നു അറിയപ്പെടുന്ന സൈബീരിയയിലെ ഉമൈക്കോണ്‍ സന്ദർശിച്ച് കേരളത്തിലെ ആദ്യ സംഘം തിരിച്ചെത്തി.
കേരള ടൂറിസം ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘം ഉമൈക്കോണ്‍ സന്ദർശിക്കുന്നത്. ഉമൈക്കോണ് ടൂറിസം ബോർഡും,കേരളത്തിലെ മുൻനിര ട്രാവല്‍ കമ്പനിയായ ബെന്നിസ് റോയല്‍ ടൂർസും ചേർന്നാണ് ഈ പര്യവേഷണ യാത്ര ഒരുക്കിയത്. കമ്പനി എം. ഡി. ബെന്നി പാനികുളങ്ങര നേതൃത്വം കൊടുത്ത10 പേരടങ്ങുന്ന ഈ സംഘത്തില്‍ 85 വയസ്സ് വരെയുള്ള വ്യക്തികള്‍ വരെയുണ്ടായിരുന്നു.
ഭൂമുഖത്ത് -71 ഡിഗ്രീ വരെ തണുപ്പ് രേഖപ്പെടുത്തിയ സ്ഥലം സന്നർശിച്ച ഈ സംഘത്തിനു ഉമൈയ്ക്കോണ് വിന്റർ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനും, സൈബീരിയൻ സാന്തക്ലോസിനെ കാണുന്നതിനും അവസരം ലഭിച്ചു. ഈ സംഘത്തിന് സൈബീരിയൻ സാന്താ ക്ലോസ് ലോകത്തെ ഏറ്റവും തണുപ്പുള്ള സ്ഥലം സന്ദർശിച്ചതിന്റെ സർട്ടിഫിക്കറ്റുകള്‍ കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തില്‍ നിന്നും ആന്റാർട്ടിക്ക, ആർട്ടിക് പര്യവേഷണ യാത്രകള്‍ സംഘടിപ്പിക്കുന്ന ഒരു ട്രാവല്‍ കമ്പനിയാണ് ട്രാവല്‍ കമ്പനിയാണ് ബെന്നീസ് റോയല്‍ ടൂർസ്. യുദ്ധ ഭീതി നിലനില്‍ക്കുന്ന ഈ സമയത്ത് ദുബൈയില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ വന്നിറങ്ങിയ ഈ സാഹസിക സഘത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രജോചിത സ്വീകരണമാണ് ലഭിച്ചത്.
യുദ്ധം മൂലം ഭീതിയില്‍ ആയ ട്രാവല്‍ മേഖലക്ക് പുത്തൻ ഉണർവേകാൻ ഈ യാത്ര ഉപകരിക്കും എന്നു ബെന്നി പാനികുളങ്ങര പറഞ്ഞു.



