play-sharp-fill
താൽക്കാലിക ആശ്വാസം; സംസ്ഥാനത്ത് കോവിഡ് വാക്സിൻ എത്തി; വാക്സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും; ലഭിച്ചിരിക്കുന്നത് നാല് ദിവസത്തേക്കുള്ള വാക്സിൻ

താൽക്കാലിക ആശ്വാസം; സംസ്ഥാനത്ത് കോവിഡ് വാക്സിൻ എത്തി; വാക്സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും; ലഭിച്ചിരിക്കുന്നത് നാല് ദിവസത്തേക്കുള്ള വാക്സിൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിൽ വാകിസിൻ എത്തിച്ചു.

ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും. ഇന്നലെ കൂടുതൽ വാക്‌സിൻ എത്തിയതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് വാക്സിൻ വിതരണം തടസപെട്ടിരിക്കുകയായിരുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി ആകെ 9,72,590 ഡോസ് വാക്‌സിനാണ് ലഭിച്ചത്.

8,97,870 ഡോസ് കോവിഷീൽഡും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭിച്ചത്. ഇവ നാലുദിവസത്തേക്ക് മാത്രമേ തികയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

കുത്തിവെപ്പ് പുനഃരാരംഭിക്കുമ്പോൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ പോലീസിന് ഡി.ജി.പി. അനിൽകാന്ത് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, തൃശ്ശൂർ തുടങ്ങി വിവിധ ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സിനേഷൻ പൂർണമായി സ്തംഭിച്ചിരുന്നു.

മറ്റിടങ്ങളിൽ ചെറിയ തോതിൽ കൊവാക്‌സിൻ കുത്തിവെപ്പ് മാത്രമാണ് നടന്നത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസും 57,16,248 പേർക്ക് രണ്ടാം ഡോസും നൽകി.

അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണ്.

ഇന്നലെ 22,056 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 11.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.