കേരളത്തിന് മൂന്നാം വന്ദേഭാരത് ഉടൻ എത്തിയേക്കും; പക്ഷേ കേരളം ആവശ്യപ്പെടുന്ന റൂട്ടിലാകില്ല സർവീസ്

Spread the love

പാലക്കാട്: കേരളത്തില്‍ സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും റയില്‍വേയ്ക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കുന്നുണ്ട്.

മൂന്നാം വന്ദേഭാരത് എന്ന കേരളത്തിന്റെ ആവശ്യത്തിന് വന്ദേഭാരത് ട്രെയിനോളം പഴക്കവുമുണ്ട്. കൊച്ചി – ബെംഗളൂരു റൂട്ടിലോ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിലോ വന്ദേഭാരത് അനുവദിക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. ‘

എന്നാല്‍, ഈ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. എന്നാല്‍, കേരളത്തിന് മൂന്നാം വന്ദേഭാരത് ഉടൻ എത്തിയേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്. കേരളം കാലങ്ങളായി ആവശ്യപ്പെടുന്ന റൂട്ടുകളല്ല പുതിയ സർവീസിനായി ഇപ്പോള്‍ കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളത് എന്നതാണ് പ്രധാനപ്പെട്ട വസ്തുത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി – ബെംഗളൂരു റൂട്ടിലോ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിലോ വന്ദേഭാരത് ഓടിക്കുന്നത് സംബന്ധിച്ച അപേക്ഷയല്ല ഇപ്പോള്‍ കേന്ദ്രം സജീവമായി പരിഗണിക്കുന്നത്. എന്നു മാത്രവുമല്ല, കേന്ദ്രത്തിന്റെ പരിഗണനയിലുള്ള സർവീസ് തുടങ്ങുന്നതോ അവസാനിക്കുന്നതോ കേരളത്തിലായിരിക്കുകയുമില്ല. കേരളത്തിന്റെ രണ്ട് അയല്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച്‌ കേരളത്തിലൂടെ കടന്നു പോകുന്ന തരത്തിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക.