രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻ ബേബിക്ക് പകരം അസറുദ്ദീന്‍ ക്യാപ്റ്റൻ, സഞ്ജു സാംസണും ടീമിൽ

Spread the love

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ ആണ് ഇത്തവണ രഞ്ജിയില്‍ കേരളത്തെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ തിളങ്ങിയ സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരും രഞ്ജി ടീമിലുണ്ട്.

video
play-sharp-fill

കഴിഞ്ഞ സീസണിലും സല്‍മാന്‍ നിസാര്‍ കേരളത്തിനായി ര‌ഞ്ജി ട്രോഫിയില്‍ തിളങ്ങിയിരുന്നു. രഞ്ജി ട്രോഫിയില്‍ നിലവിലെ റണ്ണറപ്പുകളാണ് കേരളം. കഴിഞ്ഞ സീസണിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി ചരിത്രനേട്ടം കുറിച്ചത്. എന്നാല്‍ ഫൈനലില്‍ വിദര്‍ഭക്ക് മുന്നില്‍ കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടാനുറച്ചാണ് കേരളം ഇറങ്ങുന്നത്.ബാബാ അപരാജിതും അങ്കിത് ശര്‍മയുമാണ് ടീമിലെ മറുനാടന്‍ താരങ്ങള്‍.

കേരളത്തിന കടുപ്പമേറിയ എതിരാളികൾ

എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. കേരളത്തിന് ഇത്തവണ കടുപ്പമേറിയ എതിരാളികളെയാണ് നേരിടേണ്ടത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ ടിമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 15 മുതല്‍ മഹാരാഷ്ട്രക്കെതിരെയാണ് കേരളത്തിന്‍റെ ആദ് മത്സരം. 25ന് മുള്ളന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബിനേ നേരിടുന്ന കേരളം, നവംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയെ നേരിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബര്‍ എട്ട് മുതല്‍ സൗരാഷ്ട്രയെയും കേരളം ഇതേ ഗ്രൗണ്ടില്‍ നേരിടും. നവംബര്‍ 16 മുതല്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മധ്യപ്രദേശിനെതിരായ മത്സരം. ജനുവരി 29 മുതല്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമി ഗ്രൗണ്ടിലാണ് ഗോവക്കെതിരായ മത്സരം.

ര‌ഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീം: മുഹമ്മദ് അസ്ഹറുദ്ദീൻ എം (ക്യാപ്റ്റൻ), ബ അപരാജിത്ത് (വിസി),സഞ്ജു വി സാംസൺ, രോഹൻ എസ് കുന്നുമ്മൽ,വത്സൽ ഗോവിന്ദ് ശർമ്മ,അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി,സൽമാൻ നിസാർ, അങ്കിത് ശർമ്മ, എം ഡി നിധീഷ്, ബേസിൽ എൻ പി,ഏദൻ ആപ്പിൾ ടോം,അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ,അഭിഷേക് പി നായർ.