സുപ്പര്‍ ലീഗ് കേരളയുടെ കന്നിക്കിരീടം കാലിക്കറ്റ് എഫ് സിക്ക് ; കലാശപ്പോരിൽ കാലിക്കറ്റിന്റെ ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

Spread the love

സ്വന്തം ലേഖകൻ

സുപ്പര്‍ ലീഗ് കേരളയുടെ കന്നിക്കിരീടം കാലിക്കറ്റ് എഫ് സിക്ക്. കളിയുടെ തുടക്കം മുതല്‍ അധിപത്യം തീര്‍ത്ത കാലിക്കറ്റ് 2-1 നാണ് ഫോഴ്സ കൊച്ചിയെ അടിയറവ് പറയിച്ചത്. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മുപ്പതിനായിരത്തോളം കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു കലിക്കറ്റിന്റെ കിരീട ധാരണം.

കളി തുടങ്ങി പതിനഞ്ചാം മിനുട്ടിലാണ് കാലിക്കറ്റ് എഫ് സി യുടെ ആദ്യ ഗോള്‍ ‘ ക്യാപ്റ്റനും കോഴിക്കോട്ടുകാരനുമായ ഗനി മൈതാനമദ്ധ്യത്തില്‍ നിന്നും നീട്ടി നല്‍കിയ പാസ് ബ്രസീലിയന്‍ താരം കെന്നഡി കാല്‍മുട്ടിലേറ്റുവാങ്ങി ടോയ് സിംഗിന് നല്‍കി. ഗോള്‍ പോസ്റ്റിനരികെ കാത്തിരുന്ന ടോയ് സിംഗ് വെടിച്ചീളു കണക്കെ ആ ഗോള്‍ വലയിലേക്കെറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഇരു കുട്ടരും വിയര്‍ത്തുകളിച്ചു. അതിനിടെ ഹാഫ് ടൈം വിശ്രമം . രണ്ടാം പകുതിയില്‍ ആവേശഭരിതമായ മുന്നേറ്റങ്ങള്‍ക്കൊടുക്കം 71ാം മിനുട്ടില്‍ കാലിക്കറ്റിന് രണ്ടാം ഗോള്‍. കാലിക്കറ്റിന്റെ ഹൊന്‍ സിംഗ് എടുത്ത ഫ്രീ കിക്ക് ഏണസ്റ്റ് ഹെസറിലൂടെ ബെല്‍ഫോര്‍ട്ടിന് നല്‍കി. നിമിഷാര്‍ധത്തില്‍ ബെല്‍ഫോര്‍ട്ട് ഗോള്‍ കൊച്ചിയുടെ പോസ്റ്റിലേക്ക് പായിച്ചു. ഹെയ്ത്തി താരം ബെല്‍ ഫോര്‍ട്ടിന്റെ അഞ്ചാം ഗോളാണിത്.

ഇതോടെ കളി തീരുമെന്നും കാലിക്കറ്റിന്റെ കിരീടധാരണം ഉറപ്പായെന്നും ഗ്യാലറി വിധിയെഴുതിയ ഇഞ്ചുറി ടൈമില്‍ കൊച്ചി തിരിച്ചടിച്ചു. കൊച്ചിയുടെ മുന്നേറ്റ താരം ഡോറിയല്‍ ടണ്‍ ആണ് ആശ്വാസഗോള്‍ നേടിയത്. അപ്പഴേക്കും കളിക്ക് പത്തുമിനുട്ടുമാത്രം ബാക്കി. ഇരു ടീമും പോരാട്ടത്തിന്റെ മികവ് കാട്ടിയെങ്കിലും കാലിക്കറ്റിന്റെ കിരീടാ ധാരണം. ഗ്യാലറികള്‍ ഇളകിമറിഞ്ഞു.