
തൃശ്ശൂർ: സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സൂപ്പർലീഗ് കേരള രണ്ടാം സീസണിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
ഇന്ന് നടക്കാനിരുന്ന തൃശ്ശൂർ മാജിക് എഫ് സി യും മലപ്പുറം എഫ് സി യും തമ്മിലുള്ള ആദ്യ സെമി ഫൈനല്‍, സുരക്ഷാകാരണങ്ങളാല്‍ തൃശ്ശൂർ പൊലീസ് കമ്മീഷണറുടെ പ്രത്യേകത നിർദ്ദേശത്തില്‍ മാറ്റിവെച്ചതായി ആണ് സംഘാടകർ അറിയിച്ചത്.
പത്താം തീയതി നടക്കാനിരിക്കുന്ന കാലിക്കറ്റ് എഫ് സി യും കണ്ണൂർ വാരിയർസ് എഫ് സി യും തമ്മിലുള്ള മത്സരവും ഇതിനോടൊപ്പം മാറ്റിയതായും, പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


