
നവംബര്‍ 26 ദേശീയ പണിമുടക്ക്: ജീവനക്കാരും അദ്ധ്യാപകരും പ്രക്ഷോഭസദസ്സ് സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയംഃ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും തൊഴിലാളി-കര്‍ഷക ദ്രോഹനയങ്ങള്‍ക്കും എതിരെ നവംബര്‍ 26-ന് നടക്കുന്ന ദേശീയപണിമുടക്കിനു മുന്നോടിയായി ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമിതിയുടെയും സംയുക്തനേതൃത്വത്തില്‍ ജീവനക്കാരും അദ്ധ്യാപകരും വിവിധ ഓഫീസ് കേന്ദ്രങ്ങളില്‍ പ്രക്ഷോഭസദസ്സ് സംഘടിപ്പിച്ചു.
എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍, സമര സമിതി കണ്‍വീനര്‍ കെ ബി ബിജുക്കുട്ടി, കെജിഒഎ ജില്ലാ സെക്രട്ടറി ഒ ആര്‍ പ്രദീപ്കുമാര്‍, കെഎസ്ടിഎ ജില്ലാ സെക്രട്ടറി സാബു ഐസക്, എന്‍ജിഒ യൂണിയന്‍ സംസ്ഥാനകമ്മറ്റിയംഗം പി എന്‍ കൃഷ്ണന്‍ നായര്‍, ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍, എം എന്‍ അനില്‍കുമാര്‍, ആര്‍ അശോക് കുമാര്‍, വി കെ വിപിനന്‍, വി സാബു,
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയല്‍ ടി തെക്കേടം, ബെന്നിമോന്‍ എം ജെ, കെ ആര്‍ രാജീവ്, അര്‍ജുനന്‍ പിള്ള ആര്‍, പ്രകാശന്‍ കങ്ങഴ, ഉണ്ണി എസ്, സിയാദ് ഇ എസ്, വി വി വിമല്‍കുമാര്‍, അനൂപ് എസ്, ബെന്നി പി കുരുവിള, കെ ആര്‍ ജീമോന്‍, കെ ജി അഭിലാഷ്, സജിമോന്‍ തോമസ്, കെ ജെ പ്രസാദ്, വിജുമോന്‍, എ വി അമ്പിളി, ഡോ.ഡെന്നിസ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
സര്‍വകലാശാല മേഖലയിൽ 6 കേന്ദ്രങ്ങളിൽ ആയി 156 പേർ പ്രക്ഷോഭ സദസ്സിൽ പങ്കെടുത്തു. എഫ് എസ് ഇ ടി ഒ സംസ്ഥാന കമ്മിറ്റി അംഗം ബാബുരാജ് വാര്യർ, അസോസിയേഷൻ ജന. സെക്രട്ടറി വി പി മജീദ്, പ്രസിഡന്റ് ജെ ലേഖ, എഫ് എസ് ഇ ടി ഒ ജില്ലാ ജോയിന്റ് സെക്രട്ടറി കെപി ശ്രീനി , അസോസിയേഷൻ വൈസ് പ്രസിഡന്റു മാരായ രാജേഷ്കുമാർ, എ. സ്വപ്ന, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് എംഎസ്, ജോസഫ് എബ്രഹാം, ജിതിൻ സച്ചിദാനന്ദൻ, ഉല്ലാസ് സോമൻ, എസ്. അനൂപ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അഭിവാദ്യം ചെയ്തു സംസാരിച്ചു.