
ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.
ഇതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചിത്രത്തിനെതിരെ വിമർശനമുന്നയിച്ചത്.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട ”ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന് മുഖ്യമന്ത്രി കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രമസമാധാന പാലനത്തില്‍ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ ഉള്ള ശ്രമങ്ങളെ പൂർണമായി അവഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ.



