‘കേരള സ്റ്റോറി 2’; ‘പ്രദര്‍ശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ല’; നിലപാടിലുറച്ച്‌ നിര്‍മ്മാതാവ്; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

Spread the love

കൊച്ചി: കേരളസ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നിർമ്മാതാവ്.

video
play-sharp-fill

ചിത്രം ഹൈക്കോടതി കാണുന്നതില്‍ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുല്‍ അമൃത്ലാല്‍ സത്യവാങ്മൂലം നല്‍കിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി അധികാരം പ്രയോഗിക്കുന്നത് ശരിയല്ലെന്നും നിർമാതാവ് വാദിച്ചു.

കേരളം ഉള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നതെന്ന് വാദിച്ച നിർമ്മാതാവ് പേരു മാറ്റാൻ കഴിയില്ലെന്ന വാദത്തില്‍ ഉറച്ച്‌ നിന്നു. ടീസർ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്‌ത്രീകളെയാണ് കാണിക്കുന്നതെന്നും വിവധ സംസ്ഥാനങ്ങളിലുള്ള പ്രശ്‌നങ്ങളാണ് ടീസറില്‍ കാണിക്കുന്നതെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൈറ്റിലിലെ ‘ഗോസ് ബിയോണ്ട്’ അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നതല്ലെന്നും നിർമാതാവ് പറഞ്ഞു.