‘കേരള സ്റ്റോറി ഇവിടെ നടന്ന കഥ’; ഇതിലെ യാഥാര്‍ത്ഥ്യം കേരള സമൂഹം മനസ്സിലാക്കണം: ചിത്രത്തെ പ്രശംസിച്ച്‌ ഫിലിം ചേംബര്‍ പ്രസിഡന്‍റ് ജി സുരേഷ് കുമാര്‍

‘കേരള സ്റ്റോറി ഇവിടെ നടന്ന കഥ’; ഇതിലെ യാഥാര്‍ത്ഥ്യം കേരള സമൂഹം മനസ്സിലാക്കണം: ചിത്രത്തെ പ്രശംസിച്ച്‌ ഫിലിം ചേംബര്‍ പ്രസിഡന്‍റ് ജി സുരേഷ് കുമാര്‍

സ്വന്തം ലേഖിക

കൊച്ചി: വര്‍ഗീയ ഉള്ളടക്കങ്ങളാല്‍ വിവാദത്തിലായ ‘കേരള സ്റ്റോറി’ സിനിമയെ പ്രകീര്‍ത്തിച്ചും പ്രശംസിച്ചും നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാര്‍.

സിനിമ കണ്ടതിന് ശേഷമായിരുന്നു സുരേഷ് കുമാറിന്‍റെ പ്രതികരണം. ചിത്രം ഇവിടെ നടന്ന കഥയാണെന്നും ഇതിലെ യാഥാര്‍ത്ഥ്യം കേരള സമൂഹം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തിനാണ് ഈ സിനിമയെ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും എതിര്‍ത്തതെന്നും സിനിമക്കെതിരെ സുപ്രിംകോടതിയില്‍ പോയതെന്നും മനസ്സിലാകുന്നില്ലെന്നും സിനിമ മുഴുവന്‍ ഇവിടെ നടന്നിട്ടുള്ള കാര്യങ്ങളാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

‘ഇവിടെ നിന്ന് എത്രയോ പേര്‍ ജിഹാദിന് സിറിയയില്‍ പോയതിനെ കുറിച്ച്‌ മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഇതിനെ എതിര്‍ത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അവരെല്ലാവരും വന്ന് ഇത് കാണണം. നല്ല സിനിമയാണ്. കേരള സമൂഹം മുഴുവന്‍ ഇത് മനസ്സിലാക്കണം. എന്താണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വളരെ വ്യക്തമായ രീതിയില്‍ അതില്‍ കാണിച്ചിട്ടുണ്ട്. വളരെ നല്ല രീതിയില്‍ അത് ചിത്രീകരിച്ചിട്ടുണ്ട്’; സുരേഷ് കുമാര്‍ പറഞ്ഞു.