‘കേരളത്തെ മോശമായി ചിത്രീകരിക്കാൻ രാഷ്ട്രീയ അജണ്ട’: കേരള സ്റ്റോറി 2-വിനെതിരെ എം.എ. ബേബിയുടെ രൂക്ഷ വിമർശനം

Spread the love

ന്യൂഡൽഹി: കേരള സ്റ്റോറി 2 റിലീസിനോടനുബന്ധിച്ച് സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേരളത്തെ അസംബന്ധമായ രീതിയിൽ ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി.

video
play-sharp-fill

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സിനിമയെ ന്യായീകരിച്ചതിന്റെ അർത്ഥമെന്താണെന്ന് ചോദിച്ച എം.എ. ബേബി, ലൗ ജിഹാദ് സത്യമാണെന്ന് പറയുന്നവർ അതിന്റെ തെളിവ് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. നിർബന്ധിച്ച് ബീഫ് കഴിക്കുന്നതായി ചിത്രീകരിക്കുന്നത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷതയെ അമർത്യ സെനും റൊമില ഥാപ്പറും അഭിനന്ദിച്ചതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, സംസ്ഥാനത്തെ മോശമായി അവതരിപ്പിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ആരോപിച്ചു. സംവിധായകരുടെ രാഷ്ട്രീയമാണ് ചിത്രത്തിന് പിന്നിലെന്നും അവരുടെ ന്യായീകരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group