
ഇതാ മറ്റൊരു കേരളാ സ്റ്റോറി; 2020ല്‍ മുസ്ലീം പള്ളിയില്‍ മണ്ഡപമൊരുക്കി ഹൈന്ദവ വിവാഹം നടത്തിയ വീഡിയോ പങ്കുവച്ച് എ ആര്‍ റഹ്‌മാന്‍.
സ്വന്തം ലേഖകൻ
ദി കേരളാ സ്റ്റോറി’ എന്ന ചിത്രത്തില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്ന് കാട്ടി നിരവധി വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്,
ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തില്‍ നടന്ന ഒരു വിവാഹ വീഡിയോ പങ്കുവച്ച് പ്രതികരിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍.
ആലപ്പുഴ ജില്ലയില്‍ 2020 ജനുവരി 19 ന് നടന്ന വിവാഹത്തിന്റെ വീഡിയോയാണ് റഹ്‌മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘ഇതും കേരളത്തിന്റെ കഥയാണ്’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്യുയായിരുന്നു. ‘മനുഷ്യത്വത്തോടുള്ള സ്‌നേഹം നിരുപാധികവും ശാന്തിയുള്ളതുമായിരിക്കണം’. എന്ന തലക്കെട്ടിലാണ് എ ആര്‍ റഹ്‌മാന്‍ വീഡിയോ പങ്കുവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ സ്വദേശികളാണ് ശരത് ശശിയുടെയും അഞ്ജു അശോകിന്റെയും വിവാഹമാണ് വീഡിയോയില്‍. ചെറുവളളി മുസ്ലിം ജമാഅത്ത് പള്ളിയില്‍ 2020 ജനുവരി 19 നു ഹിന്ദു ആചാരങ്ങളോടെയായിരുന്നു വിവാഹം നടന്നത്.2020ല്‍ നടന്ന സംഭവമാണിത്.
മുസ്ലീം പള്ളിയില്‍ മണ്ഡപമൊരുക്കി ഹൈന്ദവ വിവാഹം നടത്തി. പിതാവ് മരിച്ചതോടെ ഹിന്ദുമതത്തില്‍പെട്ട വധുവിന്റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. പള്ളിക്കല്‍ സ്വദേശി നസീറാണ് വിവാഹ ചടങ്ങിനുള്ള ചിലവ് വഹിച്ചത്. പ്രാര്‍ത്ഥനയോടെയും പൂജാ കര്‍മങ്ങളോടുമാണ് പള്ളിയില്‍ വിവാഹം നടന്നത്. ജമാഅത്ത് കമ്മിറ്റി വിഭവസമൃദ്ധമായ സദ്യമായും ഒരുക്കിയിരുന്നു.