ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം; മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡൽ ജേതാക്കളെ ഇന്നറിയാം; ടെന്നീസ്, ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ ഉൾപ്പെടെയുള്ള മത്സരങ്ങൾ ഇന്ന് നടക്കും; മത്സരങ്ങൾ നടക്കുന്നത് പ്രധാന വേദിയായ മഹാരാജാസ് കോളേജിന് പുറമെ 16 വേദികളിലായി
കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾക്ക് ഇന്ന് തിരിതെളിയും.
ടെന്നീസ്, ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ ഉൾപ്പെടെയുള്ള ജനപ്രിയ ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് നടക്കും.
മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡൽ ജേതാക്കളെ ഇന്ന് അറിയാം. എട്ട് ദിവസമായി നടക്കുന്ന മേളയിൽ വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങൾക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങൾ നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജണൽ സ്പോർസ് സെന്‍ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗൺഹാളിലും മത്സരങ്ങൾ നടക്കും.
Third Eye News Live
0