സ്‌കൂള്‍ കലോത്സവ മൂല്യ നിര്‍ണയത്തില്‍ ദുര്‍ഗന്ധം ; വിധി കര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ജാഗ്രത കാണിക്കണം ; വിധി കര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കണം ; സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Spread the love

കൊച്ചി: കേരള സ്‌കൂള്‍ കലോത്സവത്തിലെ മൂല്യ നിർണയത്തിൽ സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്‌കൂള്‍ കലോത്സവ മൂല്യ നിര്‍ണയത്തില്‍ ദുര്‍ഗന്ധമാണെന്നു കോടതി നിരീക്ഷിച്ചു.

video
play-sharp-fill

വിധി കര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചു കൂടി ജാഗ്രത കാണിക്കണം. വിധി കര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കപ്പെടുന്നില്ല.

പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ വേണം. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥരും ട്രൈബ്യൂണലില്‍ നിയമിക്കാം. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലോത്സവം നാളെ തുടങ്ങാനിരിക്കെ അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദ്ദേശം. വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താന്‍ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.