64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരിൽ: കായികമേള തിരുവനന്തപുരത്ത്

Spread the love

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂർ വേദിയാകും. കായികമേള തിരുവനന്തപുരത്തും, ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക. സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്തും നടക്കും.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്‌സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള സംഘടിപ്പിക്കുക.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് വെച്ച്‌ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂർ ആയിരുന്നു ഓവറോള്‍ ചാമ്പ്യന്മാർ. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍നൂറ്റാണ്ടിന് ശേഷം തൃശൂര്‍ അന്ന് ചാമ്പ്യന്മാരായത്. സമാപന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group