
കോട്ടയം: കേരള സ്റ്റേറ്റ് കുക്കിംങ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ഏപ്രില്‍ എട്ടിന് കെ.പി.എസ് മേനോൻ ഹാളില്‍ നടക്കും.
ഏപ്രില്‍ എട്ട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് സമ്മേളനം നടക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ കണ്ണൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സലാം മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.