
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ടീമിന്റെ നായകൻ. യുവതാരം അഹമ്മദ് ഇമ്രാൻ ഉപനായകനാവും. സഞ്ജുവിന്റെ സഹോദരന് സാലി സാംസണ്, വിഗ്നേഷ് പുത്തൂര്‍, വിഷ്ണു വിനോദ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
നവംബര്‍ 26 നാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ചണ്ഡീഗഢ്, ഒഡിഷ, വിദര്‍ഭ, റെയില്‍വേസ്, ആന്ധ്ര പ്രദേശ്, മുംബൈ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എ യിലാണ് കേരളം. ഒഡിഷയുമായാണ് ആദ്യ മത്സരം.
നിലവില്‍ രഞ്ജി ട്രോഫി കളിക്കുകയാണ് ടീം. രഞ്ജി സീസണില്‍ നിരാശപ്പെടുത്തുന്നതാണ് കേരളത്തിന്റെ തുടക്കം. ആദ്യഅഞ്ചുമത്സരങ്ങളില് നിന്നായി എട്ടുപോയന്റ് മാത്രമാണ് ടീമിന് നേടാനായത്. ഒരു ജയം പോലും ടീമിന് നേടാന്‍ സാധിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ടീം: സഞ്ജു സാംസണ്, രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്, അഹമ്മദ് ഇമ്രാന്, വിഷ്ണു വിനോദ്, കൃഷ്ണ ദേവന്, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്, സല്മാന് നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന് പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്കറിയ, ബിജു നാരായണന്, ആസിഫ് കെ എം, നിധീഷ് എം ഡി, വിഘ്നേഷ് പുത്തൂര്‍, ഷറഫുദ്ദീന് എൻ.എം




