
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥ നാളെ കോട്ടയം ജില്ലയിൽ
കോട്ടയം :തോൽപ്പിച്ചാൽ നിലവാരം കൂടുമോ? ,ഗുണനില വാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ‘ എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥ നാളെ (1-12-24) കോട്ടയം ജില്ലയിൽ.
രാവിലെ 9 മണിക്ക് മേലുകാവ് മറ്റത്ത് എത്തിച്ചേരുന്ന ജാഥയ്ക്ക് സാംസ്കാരിക പ്രവർത്തകരും പരിഷത്ത് പ്രവർത്തകരും ചേർന്ന് സ്വീകരിക്കും.തുടർന്ന് ഒന്നാം ജാഥ കൊല്ലപ്പള്ളി രാമപുരം, ഉഴവൂർ, കടപ്ലാമറ്റം, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഏറ്റുമാനൂരിൽ ഇന്ന് സമാപിക്കും.
രണ്ടാമത്തെ ജാഥ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പൊൻകുന്നം എലിക്കുളം മേവട തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് ആറുമണിക്ക് പാലായിൽ സമാപിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി കെ മീരാഭായി ക്യാപ്റ്റനായിട്ടുള്ള ജാഥ ഡിസംബർ രണ്ടിന് തിങ്കളാഴ്ച ചങ്ങനാശ്ശേരി കടുത്തുരുത്തി മേഖലകൾ പര്യടനം പൂർത്തിയാക്കി വൈക്കത്ത് സമാപിക്കും.