കേരളത്തിന് ഓണസമ്മാനമായി രണ്ടാമത്തെ വന്ദേഭാരത്; റേക്ക് ഇന്നെത്തും; രണ്ടു റൂട്ടുകള്‍ പരിഗണനയില്‍

കേരളത്തിന് ഓണസമ്മാനമായി രണ്ടാമത്തെ വന്ദേഭാരത്; റേക്ക് ഇന്നെത്തും; രണ്ടു റൂട്ടുകള്‍ പരിഗണനയില്‍

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഓണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച്‌ റെയില്‍വേ.ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് ആണ് കേരളത്തിന് ലഭിച്ചത്.തിരുവനന്തപുരം- മംഗലാപുരം റൂട്ടും, എറണാകുളം- ഗോവ റൂട്ടും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എട്ടു കോച്ചുകളുള്ള ട്രെയിന്‍ ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്നും പുറപ്പെടും. മംഗലാപുരത്തേക്കാണ് ട്രെയിന്‍ പുറപ്പെടുക. ലോക്കോപൈലറ്റുമാര്‍ക്കുള്ള ട്രെയിനിങ് ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്. നിലവില്‍ കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തിവരികയാണ്.