67 -ാമത് സംസ്ഥാന സ്കൂള്‍ കായിക മേള; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നല്‍കി

Spread the love

കോട്ടയം:  67 -ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ചാമ്പ്യൻമാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നല്‍കി. ഒക്ടോബർ 21 ന് തിരുവനന്തപുരത്താണ് മേള ആരംഭിക്കുന്നത്.

video
play-sharp-fill

കുടമാളൂർ ഗവണ്മെന്റ് എച്ച്‌.എസ്.എല്‍.പി സ്കൂളില്‍ നടന്ന യോഗത്തില്‍ സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ട്രോഫിയില്‍ മാല ചാർത്തി സ്വീകരിച്ചു.

ദേശീയ അന്തർദേശീയ തലത്തില്‍ മികച്ച കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കേരളത്തിൻ്റെ കായിക രംഗത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാൻ സ്കൂള്‍ കായിക മേളകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ വർണക്കൂടാരം പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലത പ്രേംസാഗർ,ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്യ രാജൻ, പൊതുവിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ ഗിരീഷ് ചോലയില്‍, ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ,ഡി.ഇ.ഒ എ. ആർ. സുനിമോള്‍,

ജില്ലാപഞ്ചായത്ത് അംഗം പ്രഫ. ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഷാജിമോൻ, അയ്മനം ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ദേവകി , ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു ഹരികുമാർ, സബിത പ്രേംജി, കണ്‍സ്യൂമർ ഫെഡ് ഭരണസമിതി അംഗം പ്രമോദ് ചന്ദ്രൻ, ഗവണ്മെന്റ് എച്ച്‌. എസ്.എസ്. പ്രിൻസിപ്പല്‍ ജെ.റാണി, പ്രഥമാധ്യാപിക എ ആശ നായർ,ഡി.പി.സി. കെ.ജെ. പ്രസാദ്, അങ്കണവാടി ടീച്ചർ സി.എ. ഗീതമണി എന്നിവർ പങ്കെടുത്തു.