കേരളത്തിലെ സ്വകാര്യ മാനേജ്മെൻറുകളെ സർക്കാർ നിലക്ക് നിർത്തണം : എബിവിപി

കേരളത്തിലെ സ്വകാര്യ മാനേജ്മെൻറുകളെ സർക്കാർ നിലക്ക് നിർത്തണം : എബിവിപി

സ്വന്തം ലേഖകൻ

കോട്ടയം : കേരളത്തിലെ സ്വകാര്യ മാനേജ്മെൻറുകളെ സർക്കാർ നിലക്ക് നിർത്തണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് കോളേജ് വിദ്യാർത്ഥിനി അഞ്ജുവിൻ്റെ മരണത്തിൽ കോളേജ് അധികാരികൾക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് എം.ജി സർവകലാശാല അധികൃതർ പറഞ്ഞിട്ടും , കുറ്റക്കാർക്കെതിരെ യാതൊരു വിധ നടപടികൾ സ്വീകരിക്കാനും പോലീസ് അധികാരികളോ സർക്കാരോ തയ്യാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണപ്പെട്ട അഞ്ജുവിൻ്റെ രക്ഷിതാക്കളെ എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി , കോട്ടയം ജില്ലാ പ്രസിഡൻ്റ് സി.സന്ദീപ് , ജില്ലാ സെക്രട്ടറി എസ്.അരവിന്ദ് , ജില്ലാ കമ്മിറ്റി അംഗം അഭിജിത് ബാബു , ബി.ഗോപുകൃഷ്ണൻ എന്നിവരടങ്ങുന്ന എബിവിപി പ്രതിനിധി സംഘം സന്ദർശിച്ചു. അഞ്ജുവിൻ്റെ നീതിക്കുവേണ്ടി എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും എബിവിപി ഉറപ്പു നൽകി.