ഭരണ–വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞ്;രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

Spread the love

കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ യാത്രചെയ്തത്. ഭരണ–വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞും, പൗരപ്രമുഖരെ നേരിട്ടുകണ്ടും ജില്ലകളിലെ പരാതികള്‍കേട്ടും നാലാം വര്‍ഷത്തെ യാത്ര സമീപിക്കുമ്പോള്‍ കൂടുതല്‍ജനാഭിമുഖമാകും ഭരണമെന്ന് പറയാതെ പറയുകയാണ് സര്‍ക്കാര്‍. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. രാവിലെ പത്തരക്കാണ് ജില്ലാതലയോഗം. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വെച്ച് ക്ഷണിക്കപ്പെട്ട 500 പേരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. വൈകിട്ട് അഞ്ചു മണിക്ക് പുത്തരിക്കണ്ടത്താണ് സമാപന സമ്മേളനം. ഒരു ലക്ഷം പേരെ അണിനിരത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. ഈ യോഗത്തില്‍വെച്ച് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് പ്രകാശനം ചെയ്യും.അതേ സമയം ഭരണം തുടരും എന്ന് സര്‍ക്കാര്‍, ഒടുങ്ങുമെന്ന് പ്രതിപക്ഷം. നാലാം വാര്‍ഷികാഘോഷം സമാപിക്കുമ്പോള്‍ ഒന്നു വ്യക്തം ഭരണപക്ഷത്തിന് ക്യാപ്റ്റന്‍ ഒന്നേയുള്ളൂ. വൈസ് ക്യാപ്റ്റന്‍മാരുണ്ടാകുമോ എന്നുപോലും പറയാനാരുമില്ല. സര്‍ക്കാരും പാര്‍ട്ടിയും ഒന്നിക്കുന്ന ശക്തി കേന്ദ്രമാണെന്ന് ഒന്നു കൂടി തെളിയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.