
ഓണപരിപാടികൾക്ക് കേരളസാരി ധരിച്ച് മലയാളിമങ്കയായി പെൺകുട്ടികൾ ഒരുങ്ങിവരുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്.
എന്തായാലും ഓണം കഴിഞ്ഞു .ഇനി കേരള സാരി ചുരുട്ടി കൂട്ടി അലമാരക്ക് അകത്ത് വെക്കണ്ട അതിന് മുമ്പ് ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാണെ.
കേരളസാരി നല്ല രീതിയിൽ കെെകാര്യം ചെയ്തില്ലെങ്കിൽ അവ വേഗം നശിക്കാൻ സാദ്ധ്യതയുണ്ട്.ഉപയോഗശേഷം കേരളസാരി എപ്പോഴും ഡ്രെെ ക്ലീനിംഗിന് കൊടുക്കുന്നതാണ് നല്ലത്.
കഴുകി വൃത്തിയാക്കല്‍
സാരിയുടെ കസവും അകത്ത് ഡിസൈന്‍ ഉണ്ടെങ്കില്‍ അതും സംരക്ഷിക്കുന്നതിനുളള സുരക്ഷിതമായ മാര്‍ഗ്ഗമാണ് ഡ്രൈ ക്ലീനിംഗ്. സാരിയില്‍ ചെറിയ രീതിയില്‍ കറ പറ്റിയിട്ടുണ്ടെങ്കില്‍ തണുത്തവെള്ളത്തില്‍ മുക്കിയ കോട്ടണ്‍ പാഡ് ഉപയോഗിച്ച് പതുക്കെ ഉരച്ച് കഴുകി എടുക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണക്കല്‍
ഡിറ്റര്‍ജന്റ് ഉപയോഗിക്കുന്നവരാണെങ്കില്‍ സോപ്പ് പൂര്‍ണമായും നീക്കം ചെയ്യുന്നതിനായി തണുത്ത വെള്ളത്തില്‍ നന്നായി കഴുകി തുണി പിഴിയാതെ അധികം സൂര്യപ്രകാശം ഏല്‍ക്കാത്ത, വായു സഞ്ചാരമുളള സ്ഥലത്ത് ഇട്ട് ഉണക്കി എടുക്കുക.
കോട്ടണ്‍ സാരികള്‍ എല്ലായ്‌പ്പോഴും സ്റ്റിഫായിരിക്കുവാന്‍ സ്റ്റാര്‍ച്ച് മുക്കുന്നത് നല്ലതാണ്. അലക്കി ഉണക്കിയ ശേഷം അടച്ചുപൂട്ടി വയ്ക്കാതെ വായു കടക്കുന്ന രീതിയില്‍ സൂക്ഷിക്കുക. ചിലര്‍ പ്ലാസ്റ്റിക് കവറില്‍ ഇട്ട് സൂക്ഷിക്കാറുണ്ട്. ഇത് കസവിന്റെ നിറം പോകാന്‍ കാരണമാകും. അതുകൊണ്ട് സൂക്ഷിക്കുന്നത് എവിടെയായാലും വായുസഞ്ചാരമുണ്ടാകുന്നിടത്ത് സൂക്ഷിക്കുക.