
കേരളത്തിന്റെ മതസൗഹാര്‍ദത്തിന് ആരും മുറിവേല്‍പ്പിക്കരുതെന്നു : മതസാമുദായിക നേതാക്കന്‍മാരുടെ യോഗം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തിന്റെ മതസൗഹാര്‍ദത്തിന് ആരും മുറിവേല്‍പ്പിക്കരുതെന്നും മതസാമുദായിക നേതാക്കന്‍മാരുടെ യോഗം. നാര്‍കോട്ടിക് ജിഹാദ് വിവാദത്തിനിടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ മുന്‍കൈയെടുത്ത് തിരുവനന്തപുരത്ത് മത – സാമുദായിക നേതാക്കളുടെ യോഗം ചേര്‍ന്നു.
ആരെയും അപലപിക്കാനോ ന്യായീകരിക്കാനോ ആയിരുന്നില്ല യോഗം ചേര്‍ന്നതെന്നും നമ്മള്‍ നേടിയെടുത്ത സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും മാറ്റ് കുറയാതെ കാത്തു സൂക്ഷിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഗുരുരത്നം ജ്ഞാനതപസ്വി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത എ.പി. വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളും, ചങ്ങനാശേരി ആര്‍ച് ബിഷപും യോഗത്തില്‍ പങ്കെടുത്തില്ല.