സര്‍ക്കാരിന്റെ ഓണ്‍ലൈൻ ടാക്സി തിരികെ വരുന്നു; കേരളസവാരിക്ക് തദ്ദേശസ്ഥാപനങ്ങള്‍ പ്രീ പെയ്ഡ് കൗണ്ടര്‍ ഒരുക്കണമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറി

Spread the love

ആലപ്പുഴ: സംസ്ഥാനസർക്കാരിന്റെ ഓണ്‍ലൈൻ ടാക്സി സംവിധാനം ‘കേരളസവാരി’ വീണ്ടും വരുന്നു.

ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ ടാക്സികള്‍ക്കായി പ്രധാന യാത്രാകേന്ദ്രങ്ങളില്‍ പ്രീ പെയ്ഡ് കൗണ്ടർ ഒരുക്കണമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറി നിർദേശിച്ചു.

‘മൂവിങ് ടെക്’ എന്ന ഏജൻസിയുടെ ‘നന്മയാത്രി’ എന്ന ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ ഓണ്‍ലൈൻ ടാക്സി കമ്പനികളുടെ ചൂഷണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇടപെടല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കെഎസ്‌ആർടിസി സ്റ്റാൻഡുകള്‍, പ്രമുഖ ക്ഷേത്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ ഇതിനാവശ്യമായ ക്രമീകരണം വേണമെന്ന് തദ്ദേശസ്ഥാപനങ്ങളോടു നിർദേശിച്ചിട്ടുണ്ട്.

പദ്ധതി സംബന്ധിച്ച്‌ തൊഴില്‍നൈപുണ്യ വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നിരുന്നു. ഇതില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പു സെക്രട്ടറിമാരും പങ്കെടുത്തു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൂർണ സഹകരണം ഉറപ്പു നല്‍കി.