
കൊച്ചി: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
എഞ്ചിനീയർമാർ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച കോടതി, അപകടങ്ങൾ തുടർന്നാൽ എഞ്ചിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്കി.
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹരജികളിലാണ് കോടതിയുടെ പരാമർശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചാൽ അതിപ്പോൾ വാർത്തയല്ല. റോഡ് തകര്ന്ന് കിടക്കുന്ന സ്ഥലത്ത് അപായ ബോർഡ് പോലുമില്ല. അതിനുപോലും എഞ്ചിനീയർമാർ തയ്യാറാകുന്നില്ല.
എഞ്ചിനീയർമാർ റോഡുകൾ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് നല്കണമെന്നും കോടതി നിർദേശിച്ചു.
റോഡിലെ കുഴികൾ കാണാൻ എഞ്ചിനീയർമാർക്ക് പറ്റില്ലെങ്കിൽ അവർ വേണ്ട. കേരളം നമ്പർ 1 എങ്കിൽ മരണത്തിന്റെ കാര്യത്തിലും നമ്പർ 1 ആകരുത്.
രാജ്യാന്തര നിലവാരമുള്ള റോഡ് വേണമെന്ന് പറയുന്നില്ല. മനുഷ്യനെ കൊല്ലാത്ത റോഡ് വേണം. അത് മാത്രമാണ് സാധാരണക്കാരുടെ ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.