play-sharp-fill
നിരാലംബയായ ഒരു വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന പ്രതിയ്ക്ക് വേണ്ടി കണ്ണീർ വാർത്ത കേരളം , ഇന്ന് ഹൈദരാബാദിലെ പൊലീസുകാർക്കായി കൈ അടിക്കുന്നു: ഹൈദരാബാദിലെ നീതി കേരളത്തിലെ അനീതിയാകുമ്പോൾ

നിരാലംബയായ ഒരു വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന പ്രതിയ്ക്ക് വേണ്ടി കണ്ണീർ വാർത്ത കേരളം , ഇന്ന് ഹൈദരാബാദിലെ പൊലീസുകാർക്കായി കൈ അടിക്കുന്നു: ഹൈദരാബാദിലെ നീതി കേരളത്തിലെ അനീതിയാകുമ്പോൾ

ശ്രീകുമാർ

കൊച്ചി: ഇന്ത്യയിൽ മറ്റേത് സംസ്ഥാനത്തെയും അപേക്ഷിച്ച് നോക്കുമ്പോൾ കേരളം കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ഏറെ മുന്നിലാണ്. മറ്റ് ഏത് സംസ്ഥാനത്തും രാഷ്ട്രീയ സ്വാധീനവും ജാതി മത സ്വാധീനങ്ങളും പൊലീസ് സ്റ്റേഷനുകളെ അടക്കി ഭരിക്കുമ്പോൾ കേരളത്തിൽ നിതാന്ത ജാഗ്രതയോടെ 24 മണിക്കൂറും കണ്ണ് തുറന്നിരിക്കുന്ന മാധ്യമങ്ങൾ കേരളത്തിലെ പൊലീസിനെ അമിത രാഷ്ട്രീയ സമ്മർദത്തിൽ നിന്നും മുക്തമാക്കുന്നു.

എന്നാൽ , ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ച് വെടി വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേരളം ഒന്നിച്ച് കയ്യടിക്കുകയാണ്. ഇതിനിടെ കേരള പൊലീസിന്റെ കയ്യിൽ തോക്കില്ലേ , തോക്ക് എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യം ഉയർത്തിയാണ് മലയാളത്തിലെ പ്രമുഖ സ്ത്രീ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ സംഘം രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ , കേരളത്തിലെ ഇതേ നിഷ്പക്ഷ പടുകൾ തന്നെ കേരള പൊലീസ് ഇത്തരത്തിൽ നീതി നടപ്പാക്കാൻ ഇറങ്ങിയാൽ പൊലീസിനെ വരിഞ്ഞ് മുക്കി ശ്വാസം മുട്ടിക്കും എന്നതാണ് യാഥാർത്ഥ്യം. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് കൊലപാതകങ്ങളും ഏറ്റുമുട്ടൽ കൊലപാതകങ്ങളും എന്നും നൽകുന്നത് തെറ്റായ സന്ദേശം തന്നെയാണ്. പൊലീസ് തോക്കിൻ കുഴലിലൂടെയും , ലോക്കപ്പ് മുറിയിലൂടെയും നീതി നടപ്പാക്കുന്നത് അതി ക്രൂരവും പ്രാകൃതവും തന്നെയാണ്.

ഇപ്പോൾ ഹൈദരാബാദിൽ ഏറ്റുമുട്ടൽ വീരന്മാരായ പൊലീസുകാർക്കു വേണ്ടി കൈ അടിക്കുന്ന മലയാളി സമൂഹത്തെ കാണുമ്പോൾ ഓർമ്മ വരുന്നത് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൊലപാതകവും തുടർന്നുണ്ടായ ലോക്കപ്പ് മരണവും ആണ്.

പാലക്കാട് അതിക്രൂരമായി കൊല്ലപ്പെട്ട വീട്ടമ്മയുടെ പേരിനേക്കാൾ ഏറ്റവും കൂടുതൽ കേരളം ചർച്ച ചെയ്തത് കേസിലെ കൊടും ക്രൂരനായ കൊലപാതകിയുടെ പേരാണ്. പണത്തിന് വേണ്ടി മാത്രം ജോലി ചെയ്തിരുന്ന വീട്ടിലെ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു പ്രതി. പാലക്കാട് സ്വദേശിയായ ഷീല എന്ന വീട്ടമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ വീട്ടിലെ ജോലിക്കാരനായ സമ്പത്ത്. ചോറ് വിളമ്പിത്തന്ന ഷീലയുടെ കൈകൾ പിന്നിലേയ്ക്ക് വരിഞ്ഞ് കെട്ടിയതും , മകനെ പോലെ വാത്സല്യത്തോടെ കണ്ടിരുന്ന അവരുടെ മുഖത്ത് നോക്കി അറപ്പില്ലാതെ കഴുത്തറുത്തത് സമ്പത്താണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഈ കേസിന്റെ അന്വേഷണത്തിനിടെ സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു ഇതോടെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും കേരള പൊലീസിനെ പ്രതി സ്ഥാനത്ത് നിർത്തി. വീട്ടമ്മയെ പണത്തിന് വേണ്ടി മാത്രം കഴുത്തറുത്ത് കൊന്നവന് വിശുദ്ധ പരിവേശം നൽകി. സമ്പത്തിന് വേണ്ടി കണ്ണീരൊഴുക്കി. പൊലീസിന്റെ കണ്ടെത്തലുകൾ ശരിവച്ച കോടതി സമ്പത്തിന്റെ കൂട്ട് പ്രതികളെ മുഴുവൻ ശിക്ഷിക്കുകയും ചെയ്തു.

പക്ഷേ , കേസ് അന്വേഷിക്കുകയും സമ്പത്തിന്റെ മരണത്തിന് കാരണക്കാരെന്ന് മുദ്രകുത്തി സർവീസിൽ നിന്ന് പുറത്ത് നിർത്തപ്പെടുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ മാസങ്ങളാണ് ജയിലിൽ കിടന്നത്. സമൂഹം കുറ്റക്കാരായി മുദ്രകുത്തപ്പെട്ട ഇവരെ സോഷ്യൽ മീഡിയ ഇപ്പോഴും വേട്ടയാടുകയാണ്.