എന്താണ് കേരളം ഇങ്ങനെ..! പതിനാലുകാരൻ നാലുവയസുകാരിയെ അംഗൻവാടിയിൽ വച്ച് പീഡിപ്പിച്ചു; പ്രതിയായ യുവാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി
സ്വന്തം ലേഖകൻ
കൊച്ചി: എന്താണ് കേരളം ഇങ്ങനെ, കേരളത്തിൽ ഓരോ ദിവസവും പുറത്തു വരുന്ന പീഡനക്കേസുകളാണ് പുറത്തു വരുന്നത്. ഏറ്റവും ഒടുവിൽ കോതമംഗലത്തു നിന്നും പുറത്തു വന്ന പീഡന വാർത്ത, ആരെയും നടക്കുന്നതാണ്.
പ്ലേസ്‌കൂളിൽ ഉച്ചയ്ക്ക് ഉറക്കാൻ കിടത്തിയ 4 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 14 കാരനെതിരെ പൊലീസ് കേസെടുത്തു.നഗരത്തോടു ചേർന്നുള്ള ഗ്രാമപ്രദേശത്ത് പ്രവർത്തിച്ചുവരുന്ന പ്ലേ സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് കുട്ടിക്കുനേരെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ പീഡനശ്രമം നടന്നത്. പ്ലേസ്‌കൂൾ നടത്തിപ്പുകാരിയുടെ മകനെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ഇവർ കുട്ടികളെ ഉറക്കാൻ കിടത്തിയ ശേഷം സ്ഥാപനത്തിൽ നിന്നും മാറിയപ്പോൾ മകൻ കുട്ടിക്കുനേരെ അതിക്രമം കാട്ടുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം.
രാത്രിയിൽ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ കുട്ടിയെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് പീഡനശ്രമം നടന്നതായി വ്യക്തമായത്.
തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതി മൈനർ ആയതിനാൽ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.
Third Eye News Live
0