
സ്വന്തം ലേഖകൻ
കോഴിക്കോട്: വിശ്വാസികൾക്ക് പുണ്യങ്ങളുടെ മാസമാണ് റംസാൻ. ലൗകികമായ ചിന്തകളിൽനിന്ന് മാറി പ്രാർഥനകളിൽ മുഴുകുന്ന നാളുകൾ.
മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ റംസാൻ മാസപ്പിറവി ദൃശ്യമായതിനാൽ ഞായറാഴ്ച റംസാൻ വ്രതം ആരംഭിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
റംസാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്. ഇന്നലെ മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ഇന്ന് റംസാന്‍ വ്രതത്തിനു തുടക്കമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുദൈറില്‍ ആണ് മാസപ്പിറവി കണ്ടത്. യുഎഇയിലും ഇന്നായിരുന്നു റംസാന്‍ വ്രതം ആരംഭിച്ചത്.



