
വീണ്ടും മഴയ്ക്ക് സാധ്യത: ഓഗസ്റ്റ് 20 മുതൽ 24 വരെ കേരളത്തിൽ ശക്തമായ മഴ
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 20 മുതൽ 24 വരെയുളള 5 ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
തെക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്നതോടെയാണ് വീണ്ടും മഴയെത്തുന്നത്.നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ടുള്ളത്.
അതേസമയം സംസ്ഥാനത്ത് കനത്ത നാശനഷ്ടം വരുത്തിയ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0