പുതുവർഷത്തിന് മുന്നോടിയായി മഴ എത്തും; നേരിയ മഴ പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 

Spread the love

തിരുവനന്തപുരം: പുതുവർഷം എത്തും മുൻപ് സംസ്ഥാനത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

video
play-sharp-fill

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡിസംബർ 29, 30 തീയതികളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. ഡിസംബർ 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഗ്രീൻ അലർട്ട് ആയിരിക്കും. എന്നാല്‍ വടക്കൻ ജില്ലകളില്‍ മഴ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പില്‍ പറയുന്നത്.

ഡിസംബർ 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ഗ്രീൻ അലർട്ടാണ് നല്‍കിയിരിക്കുന്നത്. മിതമായതോ നേരിയതോ ആയ മഴയാണ് ഗ്രീൻ അലർട്ട്കൊണ്ട് അർഥമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ മുതലുള്ള മാസങ്ങളില്‍ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയില്‍ 20 ശതമാനം കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വൃത്തങ്ങള്‍ അറിയിക്കുന്നു. അതേസമയം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകല്‍ താപനില കഴിഞ്ഞ ദിവസം കോട്ടയത്ത് രേഖപ്പെടുത്തി.

തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ ഉയർന്ന പകല്‍ ചൂട് കോട്ടയത്ത് രേഖപ്പെടുത്തുന്നത്. 35.2 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്ത് രേഖപ്പെടുത്തിയ പകല്‍ താപനില.