video
play-sharp-fill

Thursday, May 22, 2025
HomeMainബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് ന്യൂനമർദ്ദം; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; താപനില മുന്നറിയിപ്പ്...

ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് ന്യൂനമർദ്ദം; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; താപനില മുന്നറിയിപ്പ് തുടരുന്നു; കോട്ടയം ജില്ല ഉൾപ്പെടെ 10 ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടിയേക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ  ബംഗാൾ  ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട  ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറി.
അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ  മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള  24 മണിക്കൂറിൽ   വടക്കു -വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യത. കേരളത്തിൽ  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ  നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments