കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം;പി.എസ്.സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

Spread the love

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്ഥിര ജോലി നേടാന്‍ അവസരം. ഗാര്‍ഡ് തസ്തികയിലേക്കാണ് കേരള പി.എസ്.സിയാണ് നിയമനം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്ക ്മാത്രമായി നടത്തുന്ന നിയമനമാണിത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 29ന് മുന്‍പായി അപേക്ഷിക്കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഗാര്‍ഡ്. ആകെ ഒഴിവുകള്‍ 01. പട്ടികജാതി വിഭാഗക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Firm : Kerala State Film Development Corporation Limited.
Name of Post : Guard
CATEGORY NO: 16/2026
Last Date of Application 29.04.2026

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16500 രൂപമുതല്‍ 35700 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

21നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1976നും 01.01.2005നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.

കരസേന/ നാവികസേന/ വ്യോമ സേനയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള പരിചയം ഉണ്ടായിരിക്കണം.

സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം.

ഉയരം: 168 സെന്റീമീറ്റര്‍
നെഞ്ചളവ്: നോര്‍മല്‍ 81 സെ.മീ, 5 സെ.മീറ്റര്‍ വികാസവും വേണം.

പ്രൊബേഷന്‍

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ചട്ടങ്ങള്‍ക്കനുസരിച്ച് പ്രൊബേഷന്‍ കാലയളവ് ബാധകം.