
കേരള പി.എസ്.സിക്ക് കീഴിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി വന്നിട്ടുള്ള ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്. ജില്ല അടിസ്ഥാനത്തിൽ എറണാകുളത്താണ് ഒഴിവ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ പൂർത്തിയാക്കണം.
തസ്തികയും ഒഴിവുകളും
സർക്കാർ ഡിപ്പാർട്ട്‌മെന്റിൽ ബോട്ട് ഡ്രൈവർ. എറണാകുളം ജില്ലയിൽ ഒരു ഒഴിവ്.
ശമ്പളം

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,100 രൂപമുതൽ 57,900 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 37നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1988 നും 01.01.2007 -നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
മാതൃഭാഷയിൽ എഴുതാനും വായിക്കാനുമുള്ള കഴിവ്.
തിരുവിതാംകൂർ – കൊച്ചി അല്ലെങ്കിൽ മദ്രാസ് കനാൽ റൂൾസ് അനുസരിച്ച് ലഭിച്ചിട്ടുള്ള ബോട്ട് ഡ്രൈവർമാരുടെ യോഗ്യതാ (കോംപീറ്റൻസി) സർട്ടിഫിക്കറ്റ്
ബോട്ട് ഡ്രൈവറായി മൂന്നു വർഷത്തെ പരിചയം
അഭിലഷണീയം :- തേർഡ് ഫോറമോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



