
കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡിന് കീഴിൽ ജോലി നേടാൻ അവസരം.
ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ/ അഡീഷണൽ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്കാണ് നിയമനം. ആകെ 2 ഒഴിവാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ/ അഡീഷണൽ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 02.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,200 രൂപമുതൽ 1,05,300 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 41നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
ഉദ്യോഗാർത്ഥികൾ 02.01.1984-നും 01.01.2007 നുമിടയിൽ ജനിച്ചവരായിരിക്കണം.മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
യോഗ്യത
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ച ബി.എ./ബി.എസ്.സി./ബി.കോം. ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
എം.എസ്.ഡബ്ല്യു. / എം.എ. (സോഷ്യോളജി) / തൊഴിൽ നിയമത്തിൽ സ്പെഷ്യലൈസേഷനോടു കൂടിയ എൽ.എൽ.ബി. ബിരുദം.
കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിലെ വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ് ബാധകമാണ്.




