
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ ഫിലിം ഓപ്പറേറ്റർ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പി.എസ്.സി നടത്തുന്ന സ്ഥിര നിയമനമാണിത്. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
ഐപിആർഡിക്ക് കീഴിൽ ഫിലിം ഓപ്പറേറ്റർ. ഇടുക്കി ജില്ലയിലേക്ക് പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,400 രൂപമുതൽ 55,200 രൂപവരെ ശമ്പളം ലഭിക്കും
പ്രായപരിധി
19നും 39നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2006 -നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യതകൾ
ഏഴാം ക്ലാസ്സ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത
സിനിമ പ്രൊജക്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയം
ഉദ്യോഗാർത്ഥികൾ തൊഴിൽ പരിചയം തെളിയിക്കുന്നതിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് മാതൃക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്.
അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



